കൊച്ചി: തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് കുടുംബി കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. സമുദായത്തിലെ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യഭ്യാസരംഗത്ത് ഒരുശതനമാനം സംവരണവും പട്ടികവർഗത്തിൽപെടുത്തുന്നതിന് കേന്ദ്രസർക്കാരിന് ശുപാർശ നൽകിയതും ഇടതുസർക്കാരാണ്. ഇക്കാരണത്താലാണ് പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് കൺവീനർ അഡ്വ. ധനേഷ്‌കുമാർ അറിയിച്ചു.