jayaraj
നിശ്ശബ്ദ പ്രവർത്തനവുമായി ജയരാജ്

കളമശേരി: നിശ്ശബ്ദ പ്രചാരണ ദിനമായ ഇന്നലെ പ്രമുഖരെ ഒരിക്കൽ കൂടി കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു എൻ.ഡി.എ.സ്ഥാനാർത്ഥി ജയരാജ്. രാവിലെ തൃക്കാക്കര ,കടുങ്ങല്ലൂർ ബിനാനി പുരം , പാനായിക്കുളം, കുന്നുകര തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു. ബോഡി ഗിയർ കമ്പനിയിലെ ജീവനക്കാരെ കണ്ടു. വാഹനാപകടത്തിൽ മരിച്ച ഏലൂരിലെ ബിനുവിന്റെ വീട്ടിലെത്തി അനുശോചനമറിയിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. കോട്ടപ്പള്ളിക്കുന്ന് ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു. കൊടുവഴങ്ങ ,എടയാർ, ആലങ്ങാട് , കളമശേരി പ്രദേശങ്ങളിൽ അവസാന വട്ട സന്ദർശനവും നടത്തി.