photo
വൈപ്പിൻ മണ്ഡലത്തിലെ എൻ. ഡി.എ. സ്ഥാനാർത്ഥി കെ. എസ്. ഷൈജു പ്രചാരണത്തിനിടയിൽ

വൈപ്പിൻ: നിശബ്ദ പ്രചാരണദിനത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ്. ഷൈജു പരമാവധി സമുദായനേതാക്കന്മാരേയും പ്രവർത്തകരേയും കാണുവാനാണ് ശ്രമിച്ചത്. മുനമ്പം ഹാർബറിലെ ബി.എം.എസുകാരായ സഹപ്രവർത്തകരെ രാവിലെ കണ്ടതിനുശേഷം മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലേയും ബൂത്ത് പ്രസിഡന്റുമാരെയും കണ്ട് ബൂത്തുതല പ്രവർത്തനം വിലയിരുത്തി. ഓച്ചന്തുരുത്ത് വൈപ്പിൻ ക്രൈസ്തവ മഠങ്ങളുടെ അഡ്മിനിസ്‌ട്രേറ്ററായ സെന്റ് തെരേസസ് കോളേജ് പ്രിൻസിപ്പൾ സിസ്റ്റർ എമിലിയെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. പനമ്പുകാട് വല്ലാർപാടം പ്രദേശങ്ങളിലും കല്യാണച്ചടങ്ങുകളിലും പങ്കെടുത്തു. തീരദേശ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി സുഹൃത്തുക്കളേയും സഹപ്രവർത്തകരേയും നേരിൽകാണാൻ പള്ളത്താംകുളങ്ങര മുതൽ മാലിപ്പുറം ചാപ്പകടപ്പുറം വരെയുള്ള പ്രധാന ജംഗ്ഷനുകളിലും കടകളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. സഹപ്രവർത്തകരായ അഭിഭാഷക സുഹൃത്തുക്കളുടേയും പൂർവകാല വിദ്യാർത്ഥി സുഹൃത്തുകളുടേയും വീടുകളിലെത്തി പിന്തുണതേടി.