വൈപ്പിൻ: ഫെബ്രുവരി പതിനഞ്ചിന് വല്ലാർപാടം പള്ളിയിൽ നിന്നാരംഭിച്ച പരസ്യപ്രചാരണം മാർച്ച് നാലിന് മുളവുകാട് വട്ടേക്കാട്ട് ഘണ്ടാകർണക്ഷേത്രത്തിന് മുന്നിൽ അവസാനിപ്പിച്ച് വൈപ്പിനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ്. ഇന്നലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ദീപക് ജോയ് സ്വകാര്യസന്ദർശനം നടത്തി. പീലിംഗ് ഷെഡുകളിലും ചെറായി കയർ വ്യവസായ സഹകരണസംഘത്തിലെ വനിതാ തൊഴിലാളികൾ എന്നിവരെയും സന്ദർശിച്ചു. നിയോജക മണ്ഡലത്തിലെ ബൂത്തുകൾ സന്ദർശിച്ച് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.