പെരുമ്പാവൂർ: കൂവപ്പടി ബെത്‌ലഹേം അഭയ ഭവൻ അന്തവാസിനി റീന ഹമീദ് (62) നിര്യാതയായി. അങ്കമാലി പൊലീസ് മുഖേനയാണ് ഇവർ അഭയഭവനിൽ എത്തപ്പെട്ടത്. മലയാളം സംസാരിക്കാൻ അറിയാത്തതിനാൽ ഇവരുടെ വിവരങ്ങളൊന്നും ലഭ്യമല്ല. മൃതദേഹം പൊരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇവരെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ 8848383735, 9744398668 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭയ ഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ അറിയിച്ചു.