ldf
തിരുവാണിയൂരിലെ കക്കാട് ലക്ഷം വീട് കോളനിയിൽ വോട്ടർമാരെ കാണുന്ന ശ്രീനിജിൻ

കോലഞ്ചേരി: നിശബ്ദ പ്രചാരണത്തിലും മണ്ഡലത്തിൽ എൽ.ഡി.എഫ് മുന്നേ​റ്റം. മൂന്നുവട്ടം മണ്ഡലത്തിൽ പര്യടനം നടത്തിയ കുന്നത്തുനാട്ടിലെ ഇടതു മുന്നണി സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ ഗൃഹസന്ദർശനവും ആയിരത്തിൽ പരം കുടുംബയോഗങ്ങളും പതിമൂന്ന് കേന്ദ്രങ്ങളിലായി നടന്ന ലോക്കൽ റാലിയും പങ്കെടുത്തു. എട്ട് പഞ്ചായത്തുകളിലെ അഞ്ഞുറോളം കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ഒരുക്കിയ സ്വീകരണം കാർഷക മേഖലയായ കുന്നത്തുനാടിന്റെ ഹൃദയം കീഴടക്കുന്നതായിരുന്നു. വർഗബഹുജന സംഘടനകളുടെ പ്രവർത്തനവും സജീവമായിരുന്നു. മഹിള, കർഷകസംഘം, യുവജന സംഘടന സ്ക്വാഡുകളും ഗൃഹസന്ദർശനം നടത്തി. ആയിരത്തോളം ബൈക്കുകൾ അണിനിരന്ന റോഡ്‌ഷോയും കൊട്ടിക്കലാശത്തിൽ ഡി.വൈ.എഫ്‌.ഐ സംഘടിപ്പിച്ച യുവത്വം ശ്രീനിജിനോടൊപ്പം നടക്കുന്നു എന്ന പരിപാടിയും ശ്രദ്ധേയമായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ രണ്ടുവർഷം കൊണ്ട് നടപ്പാക്കാൻ കഴിഞ്ഞ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലുള വ്യക്തിബന്ധങ്ങളും കക്ഷിരാഷ്ട്രീയത്തിനപ്പുറം വോട്ടുനേടാൻ ഗുണമാകുമെന്നാണ് പ്രതീക്ഷ.