v-d-satheesan-and-m-t-nix
സ്ഥാനാർത്ഥികളായ വി.ഡി. സതീശനും എം.ടി. നിക്സനും വടക്കേക്കര കൊട്ടുവള്ളിക്കാട്ടിലുള്ള മരണ വിട്ടിലെത്തിയപ്പോൾ.

പറവൂർ: പറവൂർ നിയോജക മണ്ഡലത്തിൽ നിശബ്ദ പ്രചരണത്തിനിടയിലും സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരുന്നു. പര്യടനസമയത്ത് എത്താനാകാത്ത പ്രദേശങ്ങളിലും മൂന്നുസ്ഥാനാർത്ഥികളും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് വടക്കേക്കര പഞ്ചായത്തിലാണ് കൂടുതൽ സമയം ചെലവിട്ടത്. വാവക്കാട്, മടപ്ലാതുരുത്ത്, കൊട്ടോടികടത്ത് എന്നിവിടങ്ങൾ സന്ദർശിച്ചു. സമുദായനേതാക്കളെ ഒരുവട്ടംകൂടി കണ്ടു.

യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശൻ വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പ്രദേശങ്ങളിലെത്തി. ബൂത്തുതല പ്രവർത്തനങ്ങൾ നേതാക്കളും പ്രവർത്തകരുമായി വിലയിരുത്തി. മറ്റു സ്ഥലങ്ങളിലുള്ള സമ്മതിദായകരെ ഫോണിൽ വിളിച്ച് വോട്ടഭ്യർത്ഥിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൻ പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ്, കെ.പി.എം.എസ് താലൂക്ക് ഓഫീസ് എന്നിവടങ്ങളിൽ സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു. ചാത്തോടം തുരുത്തിപ്പുറം, കൊട്ടുവള്ളിക്കാട്, മാല്യങ്കര, ഗോതുരുത്ത്, വരാപ്പുഴ, കൂനമ്മാവ് എന്നി പ്രദേശങ്ങളിൽ പ്രധാന കേന്ദ്രങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു.