കൊച്ചി: ബംഗ്ളാദേശ് യുദ്ധവിജയത്തിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ വിജയദീപം ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചു. കൊച്ചി നാവികത്താവളത്തിൽ നിന്ന് ഐ.എൻ.എസ് സുജാത കപ്പലിലാണ് വിജയദീപം മിനിക്കോയ് ദ്വീപിലേക്ക് കൊണ്ടുപോയത്.
ന്യൂഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ച ദീപമാണ് വിവിധ സംസ്ഥാനങ്ങൾ പിന്നിട്ട് ഒരാഴ്ച മുൻപ് കൊച്ചിയിലെത്തിയത്. ഇന്ന് മിനിക്കോയിലെത്തുന്ന വിജയദീപം ആന്ത്രോത്ത്, കവരത്തി, അമിനി, കടമത്ത്, ബിത്ര ദ്വീപുകളിലെത്തും. കവരത്തിയിൽ നിന്ന് വിജയദീപം ഈമാസം 14 ന് കൊച്ചിയിൽ തിരിച്ചെത്തും.