abdul-gafur
എൽ ഡി എഫിൻ്റേത് കുപ്രചരണമെന്ന് യുഡിഎഫ്

കളമശേരി: എൽ.ഡി.എഫ് നടത്തിയ നുണപ്രചാരണങ്ങൾ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തോൽവി ഭയന്നും, വ്യാജപ്രചാരണങ്ങൾ പൊളിഞ്ഞതിന്റെ ജാള്യതയിൽനിന്നുമാണ് അവസാന മിനിറ്റുകളിലും എൽ.ഡി.എഫ് കുപ്രചാരണം തുടരുന്നതെന്നും കളമശേരി യു.ഡി.എഫ് നേതൃത്വം പറഞ്ഞു. രാവിലെ കടേപ്പിള്ളി കോളനി, കിഴക്കേ കടുങ്ങല്ലൂർ, വെളിഞ്ഞിൽമന, ഏലപ്പിള്ളി മന, നെടുമാലി, കണിയാംകുന്ന് കോളനി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി അബ്ദുൾ ഗഫൂർ വോട്ട് അഭ്യർത്ഥിച്ചു. ഇടപ്പള്ളി യതീംഖാന സന്ദർശിച്ചു. ഇൻഡിഗോ പെയിന്റ് കമ്പനിയിലെ തൊഴിലാളികളെയും നേരിൽ കണ്ടു. ഇന്ന് രാവിലെ ഏഴിന് കൊങ്ങോർപ്പിള്ളി ഗവ.എച്ച്.എസ്.എസിലെ 45-ാം നമ്പർ ബൂത്തിൽ അബ്ദുൾ ഗഫൂർ വോട്ട് രേഖപ്പെടുത്തും.