thettayil
ജോസ് തെറ്റയിൽ മലയാറ്റൂർ വള്ളിയാംകുളം സന്ദർശിച്ചപ്പോൾ

അങ്കമാലി: വോട്ടുറപ്പിക്കാനായി അങ്കമാലിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോസ് തെറ്റയിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. മലയാറ്റൂരിൽ പനമ്പ് നെയ്ത്തുകേന്ദ്രങ്ങൾ സന്ദർശിച്ചു. തൊഴിലാളികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ സ്ഥാനാർത്ഥിയെ അറിയിച്ചു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ജോസ് തെറ്റയിൽ മറുപടി നൽകി. മലയാറ്റൂർ വള്ളിയുംകുളത്ത് എത്തിയപ്പോൾ നാട്ടുകാർ പട്ടയപ്രശ്നം ഉന്നയിച്ചു. പരിഹാരം കാണാമെന്ന് സ്ഥാനാർത്ഥി പറഞ്ഞു. അങ്കമാലി ടൗൺ പ്രദേശത്ത് വീടുകൾ കയറി വോട്ടഭ്യർത്ഥിച്ചു. മൂഴിക്കുളത്തെ മിഠായി യൂണിറ്റ് സന്ദർശിച്ചു. വിവിധ മഠങ്ങൾ, വ്യാപാരസ്ഥാപനങ്ങളിലും നിർമാണ യൂണിറ്റുകളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. ഫോണിൽ വിളിച്ചും വ്യക്തിബന്ധങ്ങൾ പുതുക്കി.