1
എഴുത്തകം വൈറ്റില കണിയാമ്പുഴ റോഡിലെ ശിൽപ്പി ജീവൻലാലിനെ സന്ദർശിച്ച് വോട്ടഭ്യർത്ഥിക്കുന്ന എൻ.ഡി.എ.സ്ഥാനാർത്ഥി എസ്.സജി.

തൃക്കാക്കര: നിശബ്ദ പ്രചാരണ ദിവസവും സജീവമായി തൃക്കാക്കര നിയോജകമണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി എസ്.സജി. പ്രചാരണ ദിവസങ്ങൾ പിന്നിട്ട് ഇന്ന് തിരഞ്ഞെടുപ്പ് നടക്കവെ വിജയ പ്രതീക്ഷയാണ് സജി പങ്കുവെയ്ക്കുന്നതും. പ്രചാരണ ഘട്ടങ്ങളിലുടനീളം മാറ്റത്തിനായുള്ള പ്രദേശവാസികളുടെ ആഗ്രഹം തന്നെയാണ് അനുഭവിച്ചറിഞ്ഞതെന്ന് സജി പറയുന്നു. മണ്ഡലത്തെ മാറി മാറി പ്രതിനിധീകരിച്ച ഇരു മുന്നണികളോടും ജനങ്ങൾക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും ഇത് തനിക്ക് അനുകൂല തരംഗമായി മാറി കഴിഞ്ഞെന്നും സജി പറയുന്നു. മോദി സർക്കാരിന്റെ പദ്ധതികളും അഴിമതിരഹിത ഭരണവും ജനങ്ങളിൽ വലിയ പ്രതീക്ഷയാണെന്നും സജി പറയുന്നു. വൈറ്റില, പൊന്നുരുന്നി, കടവന്ത്ര മേഖലകളിലാണ് സജി ഇന്നലെ പ്രധാനമായും സന്ദർശവും വിലയിരുത്തൽ യോഗങ്ങളും നടത്തിയത്.