കിഴക്കമ്പലം: നിശബ്ദ പ്രചാരണത്തിൽ ട്വന്റി20യുടെ മാതൃകാപരമായ പ്രവർത്തനം. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവമായി പ്രവർത്തകരുണ്ടായിരുന്നു. സ്ഥാനാർത്ഥി സുജിത് പി. സുരേന്ദ്രൻ സുഹൃത്തുക്കളെ സന്ദർശിച്ച് വോട്ടുറപ്പിച്ചു. ചീനിക്കുഴിയിലെ റബർപാർക്കിലും കിഴക്കമ്പലം കാവുങ്ങപറമ്പിലെ വ്യവസായസ്ഥാപനത്തിലുമെത്തി ജീവനക്കാർക്ക് വോട്ടിംഗ് സ്ലിപ്പ് സ്ഥാനാർത്ഥി തന്നെ നേരിട്ട് നൽകി.