തൃക്കാക്കര: നിശബ്ദ പ്രചാരണ നാളിൽ ഭവനസന്ദർശനത്തിനാണ് തൃക്കാക്കര നിയോജക മണ്ഡലം യു ഡി.എഫ് സ്ഥാനാർത്ഥി പി.ടി.തോമസ് മുൻഗണന നൽകിയത്. മണ്ഡലത്തിലുടനീളം ഓടി നടന്നാണ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ചത്. പ്രചാരണത്തിരക്കിനിടയിലും സിനിമാ താരം മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലെത്തി അദ്ദേഹം സൗഹൃദം പങ്കുവച്ചു. തൃക്കാക്കര , കൊല്ലംകുടിമുഗൾ , ജവഹർ നഗർ, ചിറ്റേത്തുകര, തമ്മനം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ചു. വിവാഹ ചടങ്ങിലും പങ്കെടുത്തു. ഇലക്ഷൻ കമ്മീഷന്റെ പെരുമാറ്റച്ചട്ടം പൂർണമായും പാലിച്ച് കൊണ്ടുള്ള ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് പി.ടി.തോമസ് മണ്ഡലത്തിൽ നടത്തിയത്.