sabu
എൻ.ഡി.എ.സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു കാലടി അദ്വൈതാശ്രമത്തിൽ ആശ്രമാദ്ധ്യക്ഷൻ സ്വാമി വിദ്യാനന്ദയെ സന്ദർശിക്കുന്നു.

അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി. സാബു കാലടി അദ്വൈതാശ്രമത്തിലും എൽ.എഫ് ആശുപത്രിയിലും സന്ദർശനം നടത്തി. അദ്വൈതാശ്രമത്തിലെത്തിയ സ്ഥാനാർത്ഥിയെ ആശ്രമാദ്ധ്യക്ഷൻ സ്വാമി
വിദ്യാനന്ദ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. തുടർന്ന് എൻ.എസ്.എസ് ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആർ പണിക്കരെയും എൽ.എഫ്.ആശുപത്രി ഡയറക്ടർ
ഫാ. വർഗീസ് പൊട്ടയ്ക്കലിനെയും സന്ദർശിച്ചു. ആശുപത്രിയിലെത്തിയവരെ കണ്ട്
വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് അങ്കമാലി വേങ്ങൂർ ബൂത്തുകളിലെ വീടുകളിലെത്തി വോട്ടുതേടി. മുനിസിപ്പൽ കൗൺസിലർ എ.വി. രഘു, പി.എൻ. സതീശൻ, സലീഷ് ചെമ്മണ്ടൂർ, സുപ്രിയ
രാജൻ, ലേഖ സുനിൽ, പി.പി. തിലകൻ, കെ.വി. കുട്ടപ്പൻ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.