ആലുവ: റൂറൽ ജില്ലയിലെ മുഴുവൻ ബൂത്തുകളിലും സുരക്ഷിതമയി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. 2590 ബൂത്തുകളാണ് റൂറൽ ജില്ലയിലുള്ളത്. പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ പോളിംഗ് സാമഗ്രികൾ ബൂത്തുകളിലെത്തിച്ചു. ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷയേർപ്പെടുത്തിയിരുന്നു. എസ്.പി ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങൾ സന്ദർശിച്ച് സാമഗ്രികളുടെ വിതരണ നടപടികൾ സുഗമമാക്കി. പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് റൂറൽ ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിച്ചു.