അങ്കമാലി: അങ്കമാലി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോൺ ഇന്നലെ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനപ്പെട്ട വ്യക്തികളെ സന്ദർശിച്ച് അനുഗ്രഹം തേടി. കല്യാണച്ചടങ്ങുകളിൽ സംബന്ധിച്ചു. മരണവീടുകളും സന്ദർശിച്ചു. യാക്കോബായസഭ അങ്കമാലി മേഖല മെത്രാപ്പൊലീത്ത മാർ സെവേറിയോസ് തിരുമേനിയെ മഞ്ഞപ്ര സെന്റ്. ജേർജ്ജ് യാക്കോബായ പള്ളിയിൽ സന്ദർശിച്ച് അനുഗ്രഹം തേടി. മൂക്കന്നൂർ കോക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊവിഡ് 19 പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പും സന്ദർശിച്ചു.