കൊച്ചി: കേന്ദ്ര വാഹനം പൊളിക്കൽ നയം പിൻവലിക്കണമെന്നും ചെറുകിട ഇടത്തരം വർക്‌ഷോപ്പുകളുടെ ലൈസൻസ് വ്യവസ്ഥകൾ ഇളവു ചെയ്യണമെന്നും അസോസിയേഷൻ ഒഫ് ഓട്ടമൊബൈൽ വർക്‌ഷോപ്പ്‌സ് കേരള ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. കെ.ജി.ഗോപകുമാർ,ഫെനിൽ എൻ.പോൾ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായി എൻ.പി.സതീശൻ മേനോൻ(പ്രസിഡന്റ്) ടി.എ.നാസർ അലിയാർ(സെക്രട്ടറി), ജിപിൻ എസ്.പാലയ്ക്കാപ്പള്ളി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു