കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ് കാവുംതാഴത്ത് ബൈക്കും കാറും ലോറിയും കൂട്ടിയിടിച്ചു. കാർ ഡ്രൈവർ എറണാകുളം പള്ളുരുത്തി സ്വദേശി ഷാജി (56), ബൈക്ക് ഓടിച്ചിരുന്ന പൂതൃക്ക സ്വദേശി ബി​റ്റു പോൾ (29) എന്നിവരെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30-ാടെയായിരുന്നു അപകടം. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ എതിർ ദിശയിൽ വന്ന ലോറിയും അപകടത്തിൽപ്പെട്ടു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.