jiji
എൻ.ഡി.എ. സ്ഥാനാർത്ഥി ജിജിജോസഫ് വോട്ടഭ്യർത്ഥിക്കുന്നു

മൂവാറ്റുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെത്തി വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. പ്രമുഖ വ്യക്തികളെയും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും തിരഞ്ഞെടുപ്പുപ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകരെയും സന്ദർശിച്ചു. ഇന്ന് ജിജി ജോസഫ് കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ 96-ാം ബൂത്തിലെ പോളിംഗ് സ്റ്റേഷനായ ബ്ലോസം ഇന്റർനാഷണൽ സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മൂവാറ്റുപുഴ മണ്ഡലത്തിലെത്തും.