1

തൃക്കാക്കര: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനുമോഹനെ തേടി കൂടുതൽ പൊലീസുകാർ ചെന്നൈയി​ലേക്ക് തിരിക്കും.

കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനുവിന്റെയും ഭാര്യയുടെയും ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കോയമ്പത്തൂരിലും ചെന്നൈയി​ലുമുള്ള ചില സുഹൃത്തുക്കളെ വിളിച്ചതായി കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിൽ ജോലിചെയ്തിരുന്ന തി​രുവനന്തപുരം സ്വദേശി എസ്.ഉണ്ണിക്കൃഷ്ണനെ കഴിഞ്ഞദിവസം പൊലീസ് കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സാനുവിന്റെ ചെന്നൈയിലെ ചില സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

 ബാങ്കുകളുടെ മറുപടി വൈകുന്നു

2016ൽ ഭാര്യ രമ്യയുടെ പേരിൽ വാങ്ങിയ കങ്ങരപ്പടി ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്ളാറ്റ് സാനുമോഹൻ പണയം വച്ചതിനെക്കുറിച്ച് പ്രമുഖ ബാങ്കുകളിൽ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ല. 12 സ്വകാര്യ ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് കൊടുത്തെങ്കിലും മറുപടി ലഭിച്ചിട്ടില്ല.