തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.ജെ.ജേക്കബ് നിശബ്‌ദ പ്രചാരണ ദിവസമായ ഇന്നലെ ചളിക്കവട്ടം പ്രദേശത്തെ വീടുകൾ സന്ദർശിച്ചു. ഫോൺ വഴി മണ്ഡലത്തിലെ സമ്മതിദായകരെ വിളിച്ച്‌ വോട്ടുകൾ ഉറപ്പിച്ച സ്ഥാനാർത്ഥി ഫേസ്‌ബുക്കിലെയും വാട്‌സാപ്പിലെയും ആശംസകൾക്ക്‌ മറുപടി കൊടുക്കുകയുംചെയ്തു.