kpms
കെ.പി.എം. എസ് യൂണിയൻ ജൂബിലി സമ്മേളനം അങ്കമാലി എസ്. എൻ .ഡി .പി. പ്രാർത്ഥനാ ഹാളിൽ സംസ്ഥാന പ്രസിഡന്റ് എൽ .രമേശൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കെ.പി.എം.എസ് യൂണിയൻ ജൂബിലിസമ്മേളനം അങ്കമാലി എസ്.എൻ.ഡി.പി പ്രാർത്ഥനാഹാളിൽ സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.ആർ. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അംബേദ്കർ ജഗത് റോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
പട്ടികജാതി ക്ഷേമപ്രവർത്തനങ്ങളെ മുൻനിർത്തി മുൻ ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. വർഗീസിനെ ചടങ്ങിൽ ആദരിച്ചു. ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാഅംഗങ്ങളെ അനുമോദിച്ചു. യൂണിയൻ നേതാക്കളായ സുജീഷ് സുബ്രൻ, എ.കെ. സുകുമാരൻ, അനിമോൾ ഗോപി, സുജ സുബ്രൻ, സൂര്യ വിജയൻ, പി.എ. ബിന്ദു, സുജിത്ത് സുരേഷ് എന്നിവർ പ്രസംഗിച്ചു. നവോത്ഥാന നായകൻ വി.ടി. ഭട്ടതിരിപ്പാടിന്റെ കിടങ്ങൂരിലുള്ള സ്മാരകത്തിൽ നിന്ന് സമ്മേളനത്തിന് മുന്നോടിയായി കൊടിമരജാഥയും കാലടി തോട്ടേക്കാട് മുത്തപ്പൻ കോവിലിൽനിന്ന് പതാകജാഥയും മുളങ്കൂഴി അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ നിന്ന് ദീപശിഖാജാഥയും പുറപ്പെട്ട് അങ്കമാലി ടി.ബി ജംഗ്ഷനിൽ സംഗമിച്ചു.
ഭാരവാഹികളായി എം.ആർ. സുദർശനൻ (പ്രസിഡന്റ്), അനിമോൾ ഗോപി (വൈസ്.പ്രസിഡന്റ്), സുജീഷ് സുബ്രൻ (സെക്രട്ടറി), പി.കെ. ബിന്ദു (അസി. സെക്രട്ടറി), എ.കെ. സുകുമാരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.