കൊച്ചി: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് ഉണർവു പകരാൻ ടൂറിസം ഉച്ചകോടിക്ക് കഴിയുമെന്ന് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ യോഗം അഭിപ്രായപ്പെട്ടു. ആഗോള ടൂറിസം ദിനമായ സെപ്തംബർ 27ന് കൊച്ചിയിലാണ് ടൂറിസം ഉച്ചകോടി 2021. കോൺഫറൻസ്, വാണിജ്യമേളകൾ, അവാർഡ് ചടങ്ങുകൾ എന്നിവയാണ് പ്രധാന ആകർഷണം. ഉച്ചകോടിക്ക് മുന്നോടിയായി ടൂറിസം രംഗത്തെ മറ്റു അസോസിയേഷനുകളുമായി സഹകരിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഉൾപ്പെടുത്തി വിളംബരജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു.

പ്രസിഡന്റ് എം.എം. അബ്ദുൽ നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ ഉപദേഷ്ടാവ് പ്രകാശ് ബഫന ഉദ്ഘാടനം ചെയ്തു. .