photo
ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ മഹോത്സവത്തിന് ക്ഷേത്രംതന്ത്രി വേഴേപറമ്പ് യദുകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാരായണൻ നമ്പൂതിരി കൊടികയറ്റുന്നു

വൈപ്പിൻ: ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ മഹോത്സവത്തിന് ക്ഷേത്രംതന്ത്രി വേഴേപ്പറമ്പ് യദുകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാരായണൻ നമ്പൂതിരി കൊടിയേറ്റി. 12ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് 4ന് ഭജൻസ്, 7ന് വൈകിട്ട് 5ന് പുള്ളുവൻപാട്ട്, 8ന് രാത്രി 7ന് താലസമർപ്പണം, 9ന് രാത്രി 7ന് താലസമർപ്പണം, 10ന് രാവിലെ 9.30ന് ഗ്രാമപ്രദക്ഷിണം. 11ന് മഹോത്സവം. വൈകിട്ട് 5ന് പകൽപൂരം, 12ന് ആറാട്ട് മഹാഗുരുതി, വൈകിട്ട് 6ന് ആറാട്ട്, രാത്രി 11.30ന് കലംപൂജ.