നെടുമ്പാശേരി: ജീലാനി സ്റ്റഡി സെന്റർ മുഖ്യരക്ഷാധിക്കാരിയും ട്രസ്റ്റ് ചെയർമാനുമായ നാഇബെ ഖുതുബുസമാൻ ഡോ. ശൈഖ് നിസാമുദ്ദീൻ സുൽത്താ ശാഹ് ഖാദിരി ചിശ്തിയുടെ ഇസ്ലാമിക നവോത്ഥാന പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്ന് അജ്മീർ ദർഗ ശരീഫ് സ്ഥാനപതി ഫഖ്രേ ഹസ്സൻ ചിശ്തി അഭിപ്രായപ്പെട്ടു.
ആലുവ ജീലാനി ശരീഫ് സ്വലാത്ത് മജ്‌ലിസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാതി മത ഭേദമെന്യേ മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച ശൈഖ് യൂസുഫ് സുൽത്താന്റെ പാതയെ കൂടുതൽ കരുത്തുറ്റതാക്കുന്ന ഡോ. നിസാമുദീൻ സുൽത്താന്റെ പ്രവർത്തനങ്ങൾക്ക് ആത്മീയലോകത്ത് വൻ സ്വീകാര്യത ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.