കൊച്ചി: പിണറായി വിജയൻ സർക്കാരിന്റെ തുടർഭരണത്തോടെ കേരളത്തിൽ വരാൻ പോകുന്നത് വസന്തകാലമായിരിക്കുമെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു.
എല്ലാ മേഖലകളിലും വികസനമുണ്ടായ മറ്റൊരു ഭരണം ഇതുവരെ കേരളം കണ്ടിട്ടില്ല. തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണത്തിനും പുതിയ പദ്ധതികൾ ആരംഭിക്കാനും തുടർഭരണം വന്നേ മതിയാകൂ. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പൂർണ പിന്തുണ ചിലരെ ആശങ്കയിലാഴ്ത്തുന്നുവെന്നതിന്റെ തെളിവാണ് അനുദിനം ഉയരുന്ന കെട്ടുകഥയെന്നും അശോകൻ പറഞ്ഞു.