മൂവാറ്റുപുഴ: വോട്ടിംഗ് യന്ത്രം പണിമുടക്കിയതോടെ മൂവാറ്റുപുഴ മുളവൂർ ഗവ. യു.പി സ്‌കൂളിലെ 20- ാം നമ്പർ ബൂത്തിൽ രാവിലെ 8.15 നാണ് പോളിംഗ് ആരംഭിച്ചത്. രാവിലെ 5.45ന് മോക് പോളിംഗ് നടത്തിയപ്പോഴാണ് യന്ത്രം പ്രവർത്തനരഹിതമാണെന്ന് അറിയുന്നത്. ഇതിനുപകരം മറ്റൊരു യൂണിറ്റ് എത്തിച്ചെങ്കിലും അതും പ്രവർത്തിച്ചില്ല. പിന്നീട് യന്ത്രത്തകരാർ പരിഹരിച്ചശേഷം മുസ്ലിം ലീഗ് നേതാവ് എം.എം. സീതിയാണ് ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 6 മുതൽ വോട്ടർമാർ ക്യൂവിൽ ഉണ്ടായിരുന്നു. വോട്ട് രേഖപ്പെടുത്തിയശേഷം കൂലിപ്പണിക്കും മറ്റും പോകാനുള്ളവർ ഉൾപ്പടെ നിരവധി ആളുകളെ വോട്ടിംഗ് യന്ത്രം പ്രതിസന്ധിയിലാക്കി.