• എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമനും ഭാര്യ രാജേശ്വരിയും ആലുവ തോട്ടക്കാട്ടുകര പെരിയാർവാലി ഇറിഗേഷൻ ഓഫീസിലെ ബൂത്തിൽ വോട്ട് ചെയ്തു.

• സിനിമാതാരം ദിലീപ് ആലുവ പാലസിന് സമീപം എൻ.എച്ച് സബ് ഡിവിഷൻ എൻജിനിയറിംഗ് ഓഫീസിൽ വോട്ട് ചെയ്തു. മാതാവ് സരോജിനിയമ്മ, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവർക്കൊപ്പമാണ് ബൂത്തിലെത്തിയത്.

• തുടർച്ചയായി ആറുതവണ ആലുവയെ പ്രതിനിധീകരിച്ചിട്ടുള്ള കെ.മുഹമ്മദാലി ആലുവ മുനിസിപ്പൽ ലൈബ്രറിയിലെ 86 -ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ മരുമകൾ ഷെൽന നിഷാദാണ് ഇക്കുറി ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഭാര്യ നസീം ബീവിക്കൊപ്പമാണ് മുഹമ്മദാലി വോട്ട് ചെയ്യാനെത്തിയത്.

• സിനിമാതാരം ടിനി ടോം ഭാര്യ രൂപക്കൊപ്പം ചൂർണിക്കര കമ്പനിപ്പടി എസ്.പി.ഡബ്ളിയു എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.