sun

കൊച്ചി: മീനച്ചൂട് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ചൂട് കൂടും മുമ്പേ വോട്ട് രേഖപ്പെടുത്താനുള്ള തിരക്കിലായിരുന്നു വോട്ടർമാരെല്ലാം. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗിൽ ഉച്ചയ്ക്ക്12 വരെ വൻ തിരക്കനുഭവപ്പെട്ടു. ഉച്ചയായപ്പോൾ പ്രവർത്തകരുൾപ്പെടെ ഉൾവലിഞ്ഞു. 33 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ജില്ലയിലെ താപനില. സാമാന്യം ഉയർന്ന ചൂടാണിത്. രാവിലെ മുതൽ നീണ്ട ക്യൂവായിരുന്നു ബൂത്തുകളിൽ.

ഉച്ചയോടെ വോട്ട് ചെയ്യാനെത്തുന്നവരുടെ തിരക്ക് പലേടത്തും ഇല്ലാതായി. പിന്നെ മൂന്ന് മണിക്ക് ശേഷമാണ് പല ബൂത്തുകളിലും ക്യൂ പ്രത്യക്ഷപ്പെട്ടത്. ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചതും വോട്ടർമാർക്ക് സഹായമായി. കനത്ത ചൂടിലും വോട്ടർമാരുടെ ആവേശത്തോടെയുള്ള പ്രതികരണം മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നതാണ്.