കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആഴ്ചയിലെ രാഷ്ട്രീയമുന്നേറ്റം യു.ഡി.എഫിന് അനുകൂലമാകുമെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. തീരദേശമേഖലയിൽ ഉൾപ്പെടെ സംസ്ഥാനസർക്കാരിനെതിരെ ഉയരുന്ന വികാരം ഭരണവിരുദ്ധവോട്ടുകളായി മാറും. യുവാക്കളും പുതുമുഖങ്ങളും പരിചയസമ്പന്നരും ഉൾപ്പെടുന്ന മികച്ച പാനലാണ് യു.ഡി.എഫ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര നിയമസഭ മണ്ഡലത്തിൽ മാമംഗലം എസ്.എൻ. യു.പി സ്കൂളിലെ 19 ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹൈബി ഈഡൻ.