വൈപ്പിൻ: വൈപ്പിൻ ബൈസിക്കിൾസ് ക്ലബ് അംഗങ്ങൾ തിരുവനന്തപുരം മുതൽ കാസർകോടുവരെ നടത്തുന്ന സൈക്കിൾ സവാരിക്ക് ഞാറയ്ക്കൽ ലേബർ കോർണറിൽ സ്വീകരണം നൽകി. സ്വീകരണസമ്മേളനം ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. പുറകോട്ടു നടന്ന് മികച്ച പ്രകടനം കാഴ്ചവെച്ച എസ്. അജ്‌നസിനെ സമ്മേളനത്തിൽ വച്ച് അഭിനന്ദിച്ചു. വൈപ്പിൻ ബൈസിക്കൾസ് ക്ലബ് പ്രസിഡന്റ് ലിംസൻ റോഡ്രിഗ്സ്, സെക്രട്ടറി അഭിഷേക്, രക്ഷാധികാരി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.