കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റിയ സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് തൃക്കാക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി. തോമസ് പറഞ്ഞു.

കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ മോശപ്പെട്ടതും തെറ്റായതുമായ സംഭവവികാസങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം നടന്നത്. തെറ്റായ പ്രവണതകൾ കൊണ്ടുനടന്ന സർക്കാരിനെ മാറ്റുന്നതിനുള്ള വോട്ടായ് ഇത് മാറും. യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.