മൂവാറ്റുപുഴ: തന്നിൽ വിശ്വാസമർപ്പിച്ച് വോട്ടുചെയ്ത എല്ലാ സമ്മതിദായകർക്കും നന്ദി പറഞ്ഞ് മൂവാറ്റുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടൻ. പൈങ്ങോട്ടൂർ ആയങ്കര അങ്കണവാടി 78-ാം നമ്പർ ബൂത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മാത്യു. തന്റെ വിജയം സുനിശ്ചിതമാണ്. ഇന്നലെ രാവിലെ എട്ടോടെയാണ് മാത്യു ഭാര്യ എൽസ കാതറിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് വിവിധ ബൂത്തുകൾ സന്ദർശിച്ചു.