കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും അഴിമതിക്കും എതിരായ ജനവികാരം പ്രകടമാണെന്ന് എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദ്. യു.ഡി.എഫ് ഉജ്വലവിജയം നേടും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു..
തൃക്കാക്കര മണ്ഡലത്തിലെ പള്ളിശേരിമുക്ക് ഹരിജൻ വെൽഫയർ സെന്ററിൽ വോട്ടു ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.