കളമശേരി: രണ്ടു മുനിസിപ്പാലിറ്റികളും നാലു പഞ്ചായത്തുകളും ചേർന്നതാണ് കളമശേരി നിയോജകമണ്ഡലം. 201707 വോട്ടർമാരുണ്ട്. ഏഴു സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവ് കളമശേരി യൂണിവേഴ്സിറ്റി കോളനിയിലെ ബൂത്തിൽ ഭാര്യ വാണികേസരിയുമൊത്താണ് വോട്ട് ചെയ്യാനെത്തിയത്. എൻ.ഡി.എ.സ്ഥാനാർത്ഥി പി.എസ്. ജയരാജ് കൊടുവഴങ്ങ ശ്രീനാരായണ ലോവർ പ്രൈമറി സ്കൂളിലെത്തി വോട്ടുചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൾ ഗഫൂർ കൊങ്ങോർപ്പിള്ളിയിലെ ഗവ. എച്ച്.എസ്.എസിലെ ബൂത്തിലെത്തി വോട്ടുചെയ്തു.
പി.എസ്. ഉണ്ണിക്കൃഷ്ണൻ (ബഹുജൻ സമാജ് പാർട്ടി), വി.എം. ഫൈസൽ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇൻഡ്യ), നയന ഉണ്ണിക്കൃഷ്ണൻ (സ്വ), പി.എം.കെ. ബാവ (സ്വ) എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.