mn-gopi
നെടുമ്പാശേരി 12 -ാം ബൂത്തിൽ കാരക്കാട്ടുകുന്ന് അംഗൻവാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയപ്പോൾ

ആലുവ: ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത് ഭാര്യ സബീനയുമൊത്ത് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ പുതുവാശേരി കമ്യൂണിറ്റി ഹാളിലെ 64 -ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാൾ അധികം ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് സാദത്ത് അവകാശപ്പെട്ടു.

ആലുവ മുനിസിപ്പൽ ലൈബ്രറി 86-ാം നമ്പർ ബൂത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഷെൽന നിഷാദ് ഭർത്താവ് നിഷാദ് അലിക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. ഭരണത്തുടർച്ചയുടെ അനുകൂലഘടകം ആലുവയിലും പ്രതിഫലിക്കുമെന്ന് ഷെൽന നിഷാദ് പറഞ്ഞു.

നെടുമ്പാശേരി 12 -ാം ബൂത്തിൽ കാരക്കാട്ടുകുന്ന് അങ്കണവാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി ഭാര്യ പ്രീത, മകൾ ഗായത്രി എന്നിവരോടൊപ്പം രാവിലെയെത്തി വോട്ടുചെയ്തു. ആലുവ മണ്ഡലത്തിൽ എൻ.ഡി.എ ശക്തമായ മുന്നേറ്റം നടത്തുമെന്ന് എം.എൻ. ഗോപി പറഞ്ഞു.