കാലടി: തികച്ചും സമാധാനപരമായിരുന്നു അങ്കമാലി മണ്ഡലത്തിൽപ്പെട്ട കാലടി മേഖലയിലെ തിരഞ്ഞെടുപ്പ്. നീലീശ്വരം എസ്.എൻ.ഡി.പി സ്കൂളിലേയും കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലേയും ഓരോ ബൂത്തിലെ വോട്ടിംഗ് മെഷീൻ ഒരുമണിക്കൂറോളം തകരാറിലായി. തകരാർ പരിഹരിച്ചാണ് വോട്ടിംഗ് തുടർന്നത്. വോട്ടിംഗ് സമാധാനപരമായിരുന്നു. ‌ ഉച്ചയ്ക്ക് മുമ്പുതന്നെ 65 ശതമാനം പോളിംഗ് നടന്നു.

മൂന്നു മുന്നണികളും വിജയപ്രതീക്ഷയിലാണ്. മലയാറ്റൂർ, മൂക്കന്നൂർ, കറുകുറ്റി എന്നീ പഞ്ചായത്തുകളിലെ ഉയർന്ന പോളിംഗ് ശതമാനം റോജി.എം.ജോണിന്റെ ഭൂരിപക്ഷം കൂട്ടുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. ചിട്ടയായ പ്രവർത്തനം, മുൻകാല പരിചയം, നാട്ടുകാരൻ എന്നീ ഘടകങ്ങൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിലിന്റെ വിജയം ഉറപ്പാക്കുന്നുവെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. എൻ.ഡി.എ.സ്ഥാനാർത്ഥി കെ.വി. സാബു മികച്ച വിജയം നേടുമെന്ന് എൻ.ഡി.എ നേതാക്കളും പറയുന്നു.