വൈപ്പിൻ: അഴിമതി സർക്കാരിനെതിരെ ജനം കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈപ്പിനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ്. വികസനമുരടിപ്പിനെതിരായ വികാരം മണ്ഡലത്തിൽ ശക്തമായിരുന്നു. യുവ സ്ഥാനാർത്ഥിയെന്ന പരിഗണന ലഭിച്ചു. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ദീപക് ജോയ് പറഞ്ഞു.