കൊച്ചി: വർഷങ്ങളായി കബളിപ്പിക്കപ്പെടുന്ന ജനതയുടെ വികാരം വോട്ടായി മാറിയെന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയുമെന്നും കൊച്ചിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ പറഞ്ഞു. മാറ്റത്തിന് വേണ്ടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. ജനകീയ പ്രശ്‌നങ്ങൾ ബി.ജെ.പി ഏറ്റെടുത്തതും നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങളും ജനം സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.