കൊച്ചി: സംസ്ഥാനത്ത് തപാൽ വോട്ടിന്റെ മറവിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന നിർവാഹസമിതി അംഗവുമായ കുരുവിള മാത്യൂസ് ആരോപിച്ചു
തൂക്കാക്കര മണ്ഡലത്തിലെ തമ്മനം എൻ.പി.എം സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ മുതിർന്ന പൗരന് തപാൽ വോട്ടിന്റെ പേരിൽ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ടറുടെ അനുമതി ഇല്ലാതെ തപാൽ വോട്ട് രേഖപ്പെടുത്തിയത് അന്വേഷിക്കണം. തപാൽ വോട്ടിന്റെ പേരിൽ നടന്ന ക്രമക്കേടുക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.