മൂവാറ്റുപുഴ: തന്നിൽ വിശ്വാസമർപ്പിച്ച് വോട്ടുചെയ്ത എല്ലാ സമ്മതിദായകർക്കും നന്ദി പറഞ്ഞ് മൂവാറ്റുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വിജയത്തിലേക്കു നയിക്കും. പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂർ ഗവ. എൽ പി.ജി സ്കൂളിലെ നാലാം ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തി. തുടർന്ന് വിവിധ ബൂത്തുകൾ സന്ദർശിച്ചു. മൂവാറ്റുപുഴയിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് തങ്ങൾക്ക് അനുകൂലമാണെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എം. ഇസ്മയിലും കൺവീനർ ബാബുപോളും പറഞ്ഞു.