തൃക്കാക്കര: ഉയർന്ന പോളിംഗ് എൻ.ഡി.എയ്ക്ക് അനുകൂലമാണെന്നും ഇരുമുന്നണികൾക്കുമെതിരായ വിധിയെഴുത്താകും ഇത്തവണത്തേതെന്നും തൃക്കാക്കര എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സജി.
പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് എൽ.പി.സ്കൂളിലെ 62-ാം നമ്പർ ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സജി മറ്റ് ബൂത്തുകളിലേക്ക് സന്ദർശനത്തിന് തിരിച്ചത്. എളംകുളം എൻ.എസ്.എസ് കരയോഗം ഹാളിലെ ബൂത്താണ് ആദ്യം സന്ദർശിച്ചത്. കടവന്ത്ര, ചമ്പക്കര, വെണ്ണല മേഖലകളിലും,തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ വിവിധ ബൂത്തുകളിലും അയ്യനാട്, കാക്കനാട്, ആലിൻ ചുവട്, വെണ്ണല, പാലാരിവട്ടം, മാമംഗലം, വൈറ്റില തുടങ്ങി.മണ്ഡലത്തിലുടനീളവും സജി സന്ദർശനം നടത്തി.