അങ്കമാലി: അങ്കമാലിയിൽ സ്ഥാനാർത്ഥികളടക്കമുള്ള പ്രമുഖർ വോട്ടുചെയ്തത് അടുത്തടുത്ത് സ്ഥിതിചെയ്യുന്ന 84,85 ബൂത്തുകളിലാണ്. അങ്കമാലിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം.ജോൺ 84-ാം നമ്പർ ബൂത്തായ കോതകുളങ്ങര ഗവ.എൽ.പി.സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി
അഡ്വ. ജോസ് തെറ്റയിൽ വോട്ട് ചെയ്തത് 85-ാം നമ്പർ ബൂത്തായ അങ്കമാലി
ബ്ലോക്ക് ഓഫീസിലും. ഭാര്യ ഡെയ്‌സി, മകൻ ഡോ. ആസാദ് എന്നിവരോടൊപ്പമെത്തിയാണ്
ജോസ് തെറ്റയിൽ വോട്ട് ചെയ്തത്.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി. സാബു ഭാര്യ മജ്‌നുവിനോടൊപ്പമെത്തി തൃപ്പൂണിത്തുറ കിഴക്കേക്കോട്ട
ഗേൾസ് സ്‌കൂളിലെ 54-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ബെന്നി
ബഹനാൻ എം.പി അങ്കമാലി ബ്ലോക്ക് ഓഫീസിൽ കുടുംബസമേതമെത്തി വോട്ടുചെയ്തു. സംസ്ഥാന വനിത കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ കോതകുളങ്ങര ഗവ.എൽ.പി.സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.