അങ്കമാലി: നിയോജകമണ്ഡലത്തിൽ മൂന്നിടത്ത് വോട്ടിംഗ് മെഷീൻ പണിമുടക്കി. 84-ാം നമ്പർ ബൂത്തായ കോതകുളങ്ങര ഗവ.എൽ.പി സ്‌കൂളിൽ തുടക്കത്തിലേ വോട്ടിംഗ് മെഷീൻ കേടായി.പുതിയതൊരെണ്ണം എത്തിച്ചാണ് വോട്ടിംഗ് തുടങ്ങിയത്. ഇതുമൂലം പോളിംഗ് 20 മിനിറ്റ് വൈകി. കിടങ്ങൂർ ഇൻഫന്റ് ജീസസ് സ്‌കൂളിലെ 120-ാം നമ്പർ ബൂത്തിൽ മെഷീൻ കേടായതിനാൽ അരമണിക്കൂർ വൈകിയാണ് വോട്ടിംഗ് തുടങ്ങിയത്. മാമ്പ്രയിലും യന്ത്രം തകരാറിലായതിനാൽ വോട്ടെടുപ്പ് വൈകി. മോക്പോളിംഗിനിടെ ഒമ്പത് ബൂത്തുകളിൽ യന്ത്രത്തിന് തകരാറുണ്ടായെങ്കിലും വോട്ടിംഗ് തുടങ്ങുന്നതിന് മുമ്പേ പരിഹരിച്ചു.