hinsab-habeeb

ആലുവ: ഹൈക്കൗണ്ട് ഗ്രൂപ്പ് ഒഫ് ഇൻഡസ്ട്രീസ് മുൻ ചെയർമാൻ പരേതനായ എം.എ. ഹബീബിന്റെ മകനും ഗ്രൂപ്പ് ഡയറക്ടറുമായ ഹിൻഫാസ് ഹബീബ് (37) നിര്യാതനായി. സംസ്‌കാരം ആലുവ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.

കൊവിഡ് ബാധയെ തുടർന്ന് വിശ്രമത്തിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് തിങ്കളാഴ്ച്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
മാതാവ്: ഫാത്തിമ ഹബീബ്. ഭാര്യ: സനം ഹിൻഫാസ്. മക്കൾ: സോഹാൻ, സിയാന. സഹോദരങ്ങൾ: ഹിൻസാഫ് ഹബീബ്, ഹിൻഷറ ഹബീബ്.