sambhara
എറണാകുളം മോട്ടോർ തൊഴിലാളി യൂണിയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ തൊഴിലുറപ്പു പദ്ധതിയുടെ ആദ്യ സഹായം ബസ് കണ്ടക്ടറായിരുന്ന സുധാകരന് അബ്ദുൽ സലാം സഫ്രി കൈമാറുന്നു

കൊച്ചി: ശക്തമായ കടുത്ത വേനലിന്റെ ചൂടേറ്റു യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകാൻ എറണാകുളം മോട്ടോർ തൊഴിലാളി യൂണിയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രാവിലെ മുതൽ എല്ലാ ദിവസവും പച്ചാളം ജംഗ്ഷനിൽ സംഭാര വിതരണം ആരംഭിച്ചു.

ഉദ്ഘാടനം കോർ പവർ സിസ്റ്റംസ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഗ്ലോബൽ ബഷീർ നഗരസഭാ കൗൺസിലർ വി.വി. പ്രവീണിന് നൽകി നിർവഹിച്ചു. ജോലിയില്ലാത്ത മോട്ടോർ തൊഴിലാളികൾക്ക് ഉപജീവനമാർഗം കണ്ടെത്താനുള്ള തൊഴിലുറപ്പു പദ്ധതിയുടെ ആദ്യ സഹായം ബസ് കണ്ടക്ടറായിരുന്ന സുധാകരന് കൈമാറി. കോർ പവർ സിസ്റ്റംസ് ലിമിറ്റഡിന്റെ ഡയറക്ടറും സി.ഇ.ഒയുമായ അബ്ദുൽ സലാം സഫ്രി, സിനിമാ സംവിധായകനും നടനുമായ കുമരകം രഘുനാഥ് ആശംസകൾ നേർന്നു. ട്രസ്റ്റ് പ്രസിഡന്റ് വില്ലറ്റ് കൊറയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത്‌സിംഗ് നന്ദിയും പറഞ്ഞു.