ഫോർട്ട്കൊച്ചി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് സേവാഭാരതി സംഘടന സഹായമായെത്തി. ഫോർട്ട്കൊച്ചി, അമരാവതി, വെളി തുടങ്ങിയ ബൂത്തുകളിലെ ഉദ്യോഗസ്ഥർക്കാണ് രാവിലെ 10 മണിയായിട്ടും ഭക്ഷണം ലഭിക്കാതിരുന്നത്. തുടർന്ന് ബൂത്ത് ഏജന്റുമാർ വിവരം അറിയിച്ചതിനെ തുടർന്ന് പ്രിയ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുനേരവും ഭക്ഷണം എത്തിക്കുകയായിരുന്നു.