ആലുവ: കടുങ്ങല്ലൂരിൽ കടകൾ കുത്തിത്തുറന്ന് മോഷണം. കിഴക്കേ കടുങ്ങല്ലൂരിലെ ഷിജൂസ് വെജിറ്റബിൾസ്, സത്യവാൻ സുരേഷിന്റെ ലോട്ടറി കട എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. കുറച്ച് പണവും ലോട്ടറികളും മോഷണം പോയി. പരിസരത്തെ സി.സി ടി.വി കാമറകൾ മോഷ്ടാക്കൾ നശിപ്പിക്കുകയും ചെയ്തു. പരിസരത്ത് പൊലീസിന്റെ പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.