പറവൂർ: പറവൂർ നിയോജകമണ്ഡലത്തിൽ പോളിംഗ് ആരംഭിച്ച ശേഷം അഞ്ച് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ബൂത്ത് 108, 28എ, 78എ, 97എ, 145എ എന്നീ ബൂത്തുകളിലായിരുന്നു ചെറിയ സാങ്കേതികപ്രശ്നംമൂലം പോളിംഗ് അല്പസമയം മുടങ്ങിയത്. ഉടനെ പ്രശ്നം പരിഹരിച്ച് പോളിംഗ് നടപടികൾ തുടരുകയായിരുന്നു. ഏതാനും ബൂത്തുകളിൽ പോളിംഗിന് മുമ്പേ മെഷീൻ പണിമുടക്കിയത് അധികൃതരെ വിഷമത്തിലാക്കി. 76,132,132, 74എ, 75എ എന്നീ ബൂത്തുകളിലെ മെഷീനുകളാണ് തകരാറിലായത്. ഉടനെ തകരാർ പരിഹരിച്ചതിനാൽ പോളിംഗ് സുഗമമായി നടന്നു.