vazhakkan
മുൻ എം. എൽ. എ. ജോസഫ് വാഴക്കൻ വോട്ട് ചെയ്തു പുറത്തിറങ്ങിയപ്പോൾ

മൂവാറ്റുപുഴ: കെ.പി.സി.സി വൈസ് പ്രസിഡന്റും മൂവാറ്റുപുഴ മുൻ എം.എൽ.എയും കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ജോസഫ് വാഴക്കൻ മൂവാറ്റുപുഴ നിർമ്മല ജൂനിയർ സ്കൂളിലെത്തി വോട്ടുചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹിബ്സൺ എബ്രഹാം, ബൂത്ത് പ്രസിഡന്റ് കെ.എം. നിഷാദ് എന്നിവർക്കൊപ്പമാണ് വാഴക്കൻ വോട്ട് ചെയ്യാനെത്തിയത്.